കുഴഞ്ഞുവീണ ആനയ്ക്കടിയില്‍പ്പെട്ട് പാപ്പാന്‍മാര്‍ക്ക് പരിക്ക്

-
-

പാലക്കാട്: കുഴഞ്ഞുവീണ ആനയ്ക്കടിയില്‍പ്പെട്ട് പാപ്പാന്‍മാര്‍ക്ക് പരിക്ക്. തിരുവേഗപ്പുറയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുഴഞ്ഞുവീഴുന്നതിനിടയില്‍ ആനയ്ക്കടിയില്‍ പാപ്പാന്‍മാരടക്കമുള്ള നാലുപേര്‍ പെടുകയായിരുന്നു. ആന പിന്നീട് ചെരിഞ്ഞു.

തിരുവേഗപ്പുറ സ്വദേശികളായ ശ്രീരാഗ്, സനല്‍, രാഗേഷ്, രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്ക്. രണ്ടു പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. നാലുപേരും വളാഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. 

തിരുവേഗപ്പുറയില്‍ പിപിടി നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള തിരുവേഗപ്പുറ പത്മനാഭന്‍ എന്ന ആനയാണ് ചെരിഞ്ഞത്. ആനയ്ക്ക് രണ്ട് ദിവസമായി ഇരണ്ടക്കെട്ടുണ്ട്. തൂതപ്പുഴ കടവിന്റെ ഇടവഴിയിലാണ് ആനയെ തളച്ചിരുന്നത്‌. അവിടെ വെച്ചാണ് ആനയ്ക്ക്‌ ചികിത്സ നല്‍കിയിരുന്നത്. ഇന്ന് വൈകീട്ട് വിദഗ്ധചികിത്സ നല്‍കാന്‍ മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടയില്‍ ആന കുഴഞ്ഞു വീഴുകയായിരുന്നു.

content highlights: elephant thiruvegappura padmanabhan dies, mahouts injured

Content Highlights: