നെല്ലിക്കോട്ട് മഹാദേവൻ ചരിഞ്ഞു; തുറുപ്പുഗുലാൻ സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ആന

#പ്രദീപ് ജോസഫ് | മാതൃഭൂമി ന്യൂസ്
നെല്ലിക്കോട്ട് മഹാദേവൻ ചരിഞ്ഞപ്പോൾ, നെല്ലിക്കോട്ട് മഹാദേവൻ തുറുപ്പുഗുലാൻ സിനിമയിൽ | Images: MBTV Screengrab
നെല്ലിക്കോട്ട് മഹാദേവൻ ചരിഞ്ഞപ്പോൾ, നെല്ലിക്കോട്ട് മഹാദേവൻ തുറുപ്പുഗുലാൻ സിനിമയിൽ | Images: MBTV Screengrab

എറണാകുളം: നെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ നെല്ലിക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട ആനകളിൽ ഉൾപ്പെട്ടവനായിരുന്നു നെല്ലിക്കോട്ട് മഹാദേവൻ.

ഇന്ന് രാവിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ആന അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പിന്നാലെ, ഉത്സവപ്പറമ്പിൽ നിന്നും തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് മാറ്റിയിരുന്നു. ലോറിയിലാണ് അവിടേക്ക് എത്തിച്ചത്. പറമ്പിലെത്തി ലോറിയിൽനിന്ന് ഇറക്കുന്ന സമയത്ത് ആന കുഴഞ്ഞുവീഴുകയായിരുന്നു.

അൽപസമയത്തിനുശേഷം നെല്ലിക്കാട്ട് മഹാദേവൻ ചരിഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു. മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ എന്ന സിനിമയിൽ നടനൊപ്പം ഒരു പാട്ടിലും ഏതാനും രംഗങ്ങളിലും നെല്ലിക്കോട്ട് മഹാദേവൻ ഉണ്ടായിരുന്നു. 

Content Highlights: Nellikkattu Mahadevan, the beloved elephant famed from the movie `Thuruppugulan`, has passed away. Remembered fondly by Kerala`s elephant lovers.