കരുതലോടെ ആഘോഷങ്ങളിൽ പങ്കുചേരാം; പുതുവത്സരാശംസയുമായി മുഖ്യമന്ത്രി

#ന്യൂസ് ഡെസ്‌ക്
മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: PTI
മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: PTI

തിരുവനന്തപുരം: പുതുവത്സരാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപനങ്ങൾ വഹിച്ചുകൊണ്ട് പുതുവർഷം എത്തിച്ചേർന്നിരിക്കുന്നു. കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നത്. പരസ്പര സ്‌നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളിൽ പങ്കുചേരാം. എല്ലാവർക്കും പുതുവത്സരാശംസകൾ.

Content Highlights: Chief Minister extends New Year greetings. Embrace hope, love, and unity for a brighter future. Celebrate responsibly and usher in a prosperous new year.