രണ്ട് പഞ്ചായത്തുകള്‍ കൂടി പട്ടികയില്‍, ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി

-
-

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകളെക്കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട് ജില്ലയിലെ അജാനൂര്‍ എന്നീ പഞ്ചായത്തുകളെയാണ്  പുതിയതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി. 

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 28 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. ഇവിടെ 47 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.  ഇടുക്കിയില്‍ 15 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. ഇവിടെ 14 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചികിത്സയിലുമാണ്.

കോട്ടയം 18, കൊല്ലം 15, കാസര്‍കോട് 13, തിരുവനന്തപുരം 2, പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് 5 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ചികിത്സിയിലുള്ളത്. 

അതേസമയം തൃശൂര്‍, ആലപ്പുഴ, വയനാട് ജില്ലകളില്‍ കൊറോണ വൈറസ് ബാധിതരില്ല. സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

മൂഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍  | Read More..

രണ്ട് പഞ്ചായത്തുകള്‍ കൂടി പട്ടികയില്‍, ഹോട്ട്സ്പോട്ടുകളുടെ എണ്ണം 102 ആയി | Read More..

സമരക്കാരുടെ സുരക്ഷയും സര്‍ക്കാരിന്റെ ഉത്തരവാദിത്തം; സമരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി | Read More..

സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ലേണ്‍ ഇന്‍ ലോക്ക്ഡൗണ്‍ | Read More..

സംസ്ഥാനത്ത് സമൂഹ്യ വ്യാപനമില്ല; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കും- മുഖ്യമന്ത്രി | Read More..

തുപ്പല്ലേ തോറ്റു പോകും; ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടം | Read More..

സാലറി കട്ട്, പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും  | Read More..

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍; 56114 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍  | Read More..

മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ക്കടക്കം ഇളവ്, സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാല് മുതല്‍  | Read More..

തരിശ് ഭൂമിയില്‍ മേയില്‍ കൃഷി; ആവശ്യക്കാര്‍ക്ക് പലിശരഹിത വായ്പയും സബ്സിഡിയും  | Read More..

വി. മുരളീധരന്റെ വിമര്‍ശനം ശുദ്ധ വിവരക്കേട്; പ്രതികരിച്ച് മുഖ്യമന്ത്രി   | Read More..

മാതൃഭൂമി മുഖപ്രസംഗത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി | Read More..

Content Highlights: cm declared 102 hotspots in Kerala 

Content Highlights: