ചർച്ച് ബില്ലിൽ ഭയമില്ല, ഏതുസർക്കാർ എന്ത് ബില്ലുമായി വന്നാലും നേരിടും- മാത്യൂസ് തൃതീയൻ കാതോലിക്കാബാവ

കോട്ടയം: ചർച്ച് ബില്ലിൽ ഭയമില്ലെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. തീയിൽകൂടി കടന്നുപോയ സന്ദർഭങ്ങൾ സഭയ്ക്ക് നിവധി ഉണ്ടായിട്ടുണ്ട്. ഇനിയും അങ്ങനെയൊരു അനുഭവം ഉണ്ടാക്കാൻ ഏത് സർക്കാരും എന്ത് ബില്ലുമായിവന്നാലും നേരിടുമെന്ന് കാതോലിക്കാബാവ പറഞ്ഞു
സഭാഭരണഘടനയും സുപ്രീംകോടതി വിധിയും കുരുതികഴിച്ച് ആരുമായും ഒരു സമാധാനത്തിനും സഭ തയ്യാറല്ലെന്നും നേരിടുമെന്നും പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മൂന്നാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച കുർബാനയിലെ പ്രസംഗത്തിൽ കാതോലിക്കാബാവ പറഞ്ഞു.
മലങ്കര സഭയ്ക്ക് രാഷ്ട്രീയമായ സഹായമല്ല ആവശ്യം. സഭയ്ക്ക് അതിന്റെ സ്വാതന്ത്ര്യമാണ് ആവശ്യം. രാജ്യത്തിന്റെ നിയമം അനുസരിക്കാൻ തയ്യാറില്ലാത്തവരുമായി യാതൊരു തരത്തിലുള്ള സഖ്യമുണ്ടാക്കാനും മലങ്കര സഭയ്ക്ക് കഴിയില്ല. പലപ്പോഴും സഭ അതിനുവേണ്ടി തയ്യാറായപ്പോൾ പീഡനങ്ങളും ആക്ഷേപക്ഷങ്ങളുമാണ് സഭ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: church bill catholica bava speech