നിഷ്പക്ഷത പാലിക്കണം, അല്ലെങ്കില്‍ നടപടി; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ

കൊല്ലം: തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി ഉദ്യോഗസ്ഥര്‍ക്കെതിരേ ഉണ്ടാകുമെന്ന ടിക്കാറാം മീണ കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരെയും വോട്ടറുടെ വീട്ടില്‍ കയറ്റാന്‍ പാടില്ല. പോകുന്ന കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും അറിയിക്കണം.
പക്ഷപാതപരമായി ആരും പെരുമാറാന്‍ പാടില്ലെന്നും 100 ശതമാനം നിഷ്പക്ഷത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചാല്‍ നടപടി വരും. വിമുഖത കാണിച്ചാല്‍ സസ്‌പെന്‍ഷനും നിയമ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Content Highlights: