ചാണ്ടി ഉമ്മന് എഐസിസി പദവി; നാഷണൽ ടാലന്റ് ഹണ്ട് നോഡൽ കോർഡിനേറ്ററായി നിയമനം, ഷമയ്ക്ക് ഗോവയുടെ ചുമതല

ന്യൂഡൽഹി: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ ചാണ്ടി ഉമ്മന് എഐസിസി ചുമതല നൽകി കോൺഗ്രസ് ഹൈക്കമാൻഡ്. നാഷണൽ ടാലന്റ് ഹണ്ട് നോഡൽ കോർഡിനേറ്ററായിട്ടാണ് നിയമനം. അരുണാചൽപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ചാണ്ടി ഉമ്മന് നൽകിയിരിക്കുന്നതെന്ന് എഐസിസി മീഡിയ വിഭാഗം ചെയർമാൻ പവൻ ഖേര വ്യക്തമാക്കി.
നേരത്തെ യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽനിന്ന് മുന്നറിയിപ്പുകൾ കൂടാതെ പുറത്താക്കിയതിൽ ചാണ്ടി ഉമ്മൻ പരസ്യമായ അതൃപ്തി വ്യക്തമാക്കിയിരുന്നു. വിഷയം രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നതോടെയാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. ജോർജ് കുര്യനാണ് കേരളത്തിന്റെ ചുമതല. ഷമാ മുഹമ്മദിന് ഗോവയുടെ ചുമതലയും നൽകി.
Content Highlights: Chandy Oommen appointed AICC National Talent Hunt Nodal Coordinator for Arunachal Pradesh & Meghalaya amid political discussions. Shama Mohammed gets Goa charge.