ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ 14 വര്‍ഷത്തിനുശേഷം കേസ്; പി ശശിയും പത്മകുമാറുമടക്കം പ്രതികള്‍

#സ്വന്തം ലേഖകന്‍
പി. ശശി, കെ. പത്മകുമാര്‍ |  ഫോട്ടോ:  മാതൃഭൂമി
പി. ശശി, കെ. പത്മകുമാര്‍ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ക്രൈം പത്രാധിപർ നന്ദകുമാറിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയ്ക്കും അ​ഗ്നിരക്ഷാസേനാ മേധാവി കെ. പത്മകുമാറിനും എതിരേ കേസ്. മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ഇരുവർക്കുമെതിരേ തിരുവനന്തപുരം  ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്. മേയ് 31-ന് ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചു. 

2010 ൽ ക്രൈം നന്ദകുമാർ നൽകിയ പരാതിയിലാണ് കേസ്. പരാതി നൽകി 14 വർഷം കഴിഞ്ഞാണ് കേസ് എടുത്തത്. ശോഭനാ ജോർജും അന്തരിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ അരുൺകുമാർ സിൻഹയും കേസിൽ പ്രതികളാണ്. 1999ൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത സംഭവത്തിലെ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. 

Content Highlights: Case against P Sasi and K Padmakumar Crime Editor Nandakumar