കോവിഡ് പ്രതിരോധം: വിദ്യാര്‍ഥികള്‍ക്ക് കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു

കൊച്ചി: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗത്തെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കായി കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു. കേരള മീഡിയ അക്കാദമിയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ രചനാ മത്സരം ഒരുക്കുന്നത്.
ഹൈസ്‌കൂള്‍ (8 - 12 ക്ലാസ് ), കോളേജ് കുട്ടികള്‍ക്കായി രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും മൂന്നാം സമ്മാനം 2500 രൂപയുമാണ്.
കോവിഡ് പ്രതിരോധം പ്രമേയമാക്കിയ കാര്‍ട്ടൂണുകളാണ് അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. അവസാന തീയതി ഫെബ്രുവരി 10. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : cartoonacademy.blogspot.com
Content Highlights: cartoon compilation for students
Content Highlights: