നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:വരാനിരിക്കുന്ന ദിവസങ്ങള്‍ വിശ്രമിക്കാനുളളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും എന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അവലോകനയോഗത്തിന് ശേഷം നടന്ന് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കേരളത്തിന് പുറത്തുനിന്ന് കോവിഡ് ബാധയുടെ അസുഖകരമായ വാര്‍ത്തകള്‍ അനുദിനം വരുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും അതുവരുന്നുണ്ട്. ഡല്‍ഹിയിലും മുംബൈയിലും മറ്റും മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ രോഗം ബാധിച്ച് വിഷമിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ രോഗബാധ അനിയന്ത്രിതമായി മാറുന്നു എന്ന് സംശയിക്കുന്നു. 

ഡല്‍ഹിയിലും മറ്റും സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെ കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. കേരളാഹൗസില്‍ ഇതിനായി  ഹെല്‍പ് ലൈന്‍ ആരംഭിച്ചു. നഴ്‌സുമാര്‍ക്ക് ഓഡിയോ വീഡിയോ കോളിലൂടെ കൗണ്‍സിലര്‍മാരോട് സംസാരിക്കാം. 35 കൗണ്‍സിലര്‍മാരുടെ സേവനം രാവിലെ പത്തുമുതല്‍ അഞ്ചുവരെ ലഭ്യമാക്കും. 

ലോക്ക്ഡൗണ്‍ അവസാനിക്കുന്ന എന്ന ഘട്ടം വന്നാല്‍ പ്രവാസി മലയാളികളില്‍ പലരും ഇങ്ങോട്ടെത്തും. യാത്രാ സംവിധാനങ്ങള്‍ ആരംഭിച്ചാല്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ആളുകള്‍ വരും അതുകൊണ്ടുതന്നെ, വരാന്‍ ഇരിക്കുന്ന ദിവസങ്ങള്‍ വിശ്രമിക്കാനുളളതല്ല. ഒരോ നിമിഷവും അതീവ ജാഗ്രതയോടെ നില്‍ക്കാനുള്ളതാണ്. ഒരു നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും എന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാകണം. മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 ഭീഷണി അത്ര പെട്ടെന്ന് ഒഴിഞ്ഞുപോകില്ല. രോഗപ്രതിരോധത്തിനാവശ്യമായ പുതിയ ശീലങ്ങള്‍ പല രംഗങ്ങളിലും ആര്‍ജിക്കേണ്ടതായിട്ടുണ്ട്. അനാരോഗ്യകരമായ ശീലങ്ങള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 21 പേര്‍ രോഗമുക്തരായി | Read More...

ആരോപണത്തിന് മറുപടി പറയാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കി; എനിക്ക് വേറെ ജോലിയുണ്ട്- മുഖ്യമന്ത്രി | Read More...

പ്രവാസികളെ തിരിച്ചെത്തിച്ചാല്‍ 2 ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനമുണ്ട് - മുഖ്യമന്ത്രി | Read More...

നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും: മുഖ്യമന്ത്രി | Read More...

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; പൊങ്ങച്ചം പറയാനല്ല വാര്‍ത്താസമ്മേളനം വിളിക്കുന്നത്  | Read More...

അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കില്‍ അംഗത്വം; കേരളത്തിന് അംഗീകാരം  | Read More...

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ല  | Read More...

സുരക്ഷ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ല, പൊതുഗതാഗതമില്ല - മുഖ്യമന്ത്രി  | Read More...

പൊന്നാനിയില്‍ ബോട്ടില്‍ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടും - മുഖ്യമന്ത്രി  | Read More...

Content Highlights: carelessness may lead to danger :CM pinarayi Vijayan 

Content Highlights: