സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു; അപകടം കോഴിക്കോട് കക്കാടംപൊയിലിൽ

കോഴിക്കോട്: കക്കാടംപൊയിൽ ആനക്കല്ലുംപാറ വളവിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ഡിഗ്രി വിദ്യാർഥികളായ അർഷാദ്, അസ്ലം എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഡാനിയൽ എന്ന വിദ്യാർഥി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം.
കക്കാടംപൊയിൽ ഭാഗത്തുനിന്ന് കൂമ്പാറയിലേക്കു പോകുകയായിരുന്നു വിദ്യാർഥികൾ. ആനക്കല്ലുംപാറ വളവിൽവെച്ച് സ്കൂട്ടർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു.
Content Highlights: bike accidetn in anakkallumpara valav two student died