നെന്മാറയിൽ ബൈക്കിൽ പോകുകയായിരുന്ന പത്ര ഏജന്റിനെ കരടി ഓടിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

പാലക്കാട്: പത്ര ഏജന്റിനെ കരടി ഓടിച്ചു. നെന്മാറ ചേരുംകാട് ഭാഗത്ത് പുലർച്ചെ 4:30-ഓടെയാണ് സംഭവം. മാതൃഭൂമി മുടപ്പലൂർ അഴിക്കുളങ്ങര ഏജന്റ് അയർപള്ളം സ്വദേശി കലാധരനാണ് കരടിയുടെ മുന്നിൽപ്പെട്ടത്. അളുവശ്ശേരി നെല്ലിച്ചോട് കനാൽ റോഡിലൂടെ നെന്മാറയിലേക്ക് പത്രമെടുക്കാൻ പോകുകയായിരുന്ന കലാധരനെ ചേരുംകാട് ഭാഗത്ത് വെച്ച് കരടി പിന്തുടരുകയായിരുന്നു. ഏകദേശം 100 മീറ്റർ കരടി ബൈക്കിന് പിന്നാലെ ഓടിയശേഷം പിന്നീട് തിരികെ പോകുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഇതുവഴി എത്തിയ ഓട്ടോറിക്ഷ ഡ്രൈവറോട് പ്രദേശത്ത് കരടിയുള്ളതായി കലാധരൻ മുന്നറിയിപ്പ് നൽകി. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരും പിന്നീട് കരടിയെ കണ്ടതായി പറയുന്നു. കഴിഞ്ഞ ദിവസം വിത്തനശ്ശേരി ഭാഗത്തും കരടിയെ കണ്ടിരുന്നു.

Content Highlights: A newspaper agent riding his bike had a narrow escape when a bear chased him for about 100 meters at Cherumkad near Nenmara in Palakkad early in the morning, sparking local concern over wild animal sightings.