റിപ്പോർട്ടർ ചാനൽ റെയ്ഡ്: അളവിൽ കൂടുതൽ മദ്യം കണ്ടെടുത്തു, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് സൂചന

#ന്യൂസ് ഡെസ്ക്
ആന്റോ അഗസ്റ്റിൻ, വീട്ടിൽ പോലീസ് പരിശോധന നടത്താനെത്തിയപ്പോൾ
ആന്റോ അഗസ്റ്റിൻ, വീട്ടിൽ പോലീസ് പരിശോധന നടത്താനെത്തിയപ്പോൾ

കൊച്ചി: സാമ്പത്തിക ക്രമക്കേടുകളിലും തട്ടിപ്പ് കേസിലും റിപ്പോർട്ടർ ടി.വി ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വീട്ടിലും നടത്തിയ റെയ്ഡിന് പിന്നാലെ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ സംഘം. ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യ ശേഖരവുമാണ് കണ്ടെത്തിയിരിക്കുന്നത് ഇതിനെതിരെ അബ്കാരി ആക്ട് പ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം തുടർന്ന് അറസ്റ്റ് നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്
മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് ആന്റോ അഗസ്റ്റിൻ അന്വേഷണം നേരിടുന്നത്. വിദേശ മദ്യങ്ങൾ, ഫോറിൻ മെയ്ഡ് വൈൻ, കേരള വൈൻ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിൽ വിൽക്കാൻ അനുവാദമില്ലാത്ത മദ്യശേഖരവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം പിടിച്ചെടുത്ത മദ്യകുപ്പികളുമായി എക്സൈസ് സംഘം സ്ഥലത്തുനിന്ന് മടങ്ങിയിട്ടുണ്ട്. റെയ്ഡിന് എത്തിയപ്പോഴാണ് വിദേശ നിർമ്മിത മദ്യവും വൈനും അടക്കം അനുവദനീയമായതിൽ കൂടുതൽ സൂക്ഷിച്ചതായി കണ്ടെത്തി.

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് ആന്റോ അഗസ്റ്റിൻ അന്വേഷണം നേരിടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പുലർച്ചെയോടെയാണ് ഒരേ സമയം അഞ്ചിടങ്ങളിലായി പോലീസ് റെയ്ഡ് ആരംഭിച്ചത്.

Content Highlights: Simultaneous raids conducted at five locations including Reporter TV office and Anto Augustine's residence., Excessive quantities of foreign liquor, wine, and unauthorized alcohol brands seized by authorities., Authorities planning to file non-bailable cases under the Abkari Act with potential arrests to follow.