ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങി

തീരത്തടിഞ്ഞ ഡോൾഫിൻ
തീരത്തടിഞ്ഞ ഡോൾഫിൻ

മുതുകുളം (ആലപ്പുഴ): ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തനിലയിൽ. അടിഞ്ഞ തറയിൽക്കടവിൽനിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിന് സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടത്.

ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കുന്നുണ്ട്. ഇതിന്റ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ സുവോളജി വിഭാഗം മേധാവി എസ്. ഷീലയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്.

പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോൾഫിൻ ചാകാൻ കാരണമെന്നാണ് കരുതുന്നത്.

Content Highlights: A dead dolphin was found near Aarattupuzha coast in Alappuzha