നോക്കുകൂലി വാങ്ങാൻ വന്നയാളെപ്പോലെയാണ് കെ സി വേണുഗോപാൽ തോന്നിച്ചത്; ഹൈക്കമാൻഡല്ല ജനങ്ങളാണ് പരമാധികാരി

ഏറെ ചർച്ചകൾക്കും സമരങ്ങൾക്കും ശേഷം വിഡി സതീശനെ തന്നെ കേരളത്തിലെ മുഖ്യമന്ത്രിയായി തീരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാന്റ്. എംഎൽഎ മാരുടെ പിന്തുണ കെ.സി വേണുഗോപാലിനാണെങ്കിലും ഇതിനെയൊക്കെ മറികടന്നായിരുന്നു ഹൈക്കമാൻഡ് തീരുമാനം. ഈ അന്തർനാടകങ്ങളെക്കുറിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി സംസാരിക്കുകയാണ്.
11 ദിവസത്തെ വലിയ സമരങ്ങൾ, ഇതുവരെ കോൺഗ്രസ് കാണാത്ത ചർച്ചകൾ, പ്രതിഷേധങ്ങൾ ഇതിനൊക്കെ ശേഷം വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയായിരിക്കുകയാണ്. സുഗമമായിരിക്കുമോ മുന്നോട്ടു പോക്ക്?