റീവർക്കുകളും റീടച്ചുകളും ചുമർചിത്രങ്ങളോട് ചെയ്യുന്നത് എന്ത്? ഗുരുവായൂർ കാണിക്കുന്ന വഴി | അഭിമുഖം

ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ എന്നാണ് തത്വം. ചിത്രകല പുതിയ സങ്കേതങ്ങളിലേയ്ക്ക് ഇറങ്ങി നടന്നുതുടങ്ങിയപ്പോള്‍ കാലക്രമേണ ചുമര്‍ചിത്രങ്ങള്‍ക്ക് ചുമരുകള്‍ നഷ്ടമായി. വര്‍ണങ്ങളുടെ ലാളിത്യവും അനുഷ്ഠാനങ്ങളുടെ നിഷ്ഠയും ഒന്നിച്ചു ചാലിച്ചെഴുതിയ ചിത്രങ്ങള്‍ക്ക് അതിന്റെ ശോഭ കെട്ടു. വിഖ്യാതമായ പല ചുമർചിത്രങ്ങളെയും കാലം കവര്‍ന്നു. നോട്ടക്കുറവില്‍ പലതും മരണത്തിന്റെ വക്കിലെത്തി. അങ്ങനെയാണ് അവ മാറാല കെട്ടിയ കൊട്ടാരക്കെട്ടുകളില്‍ നിന്നും നിറംമങ്ങി മാഞ്ഞ ക്ഷേത്രച്ചുമരുകളില്‍ നിന്നും വീട്ടകങ്ങളിലേയ്ക്കും ഹോട്ടലുകളിലേയ്ക്കും റിസോര്‍ട്ടുകളിലേയ്ക്കുമെല്ലാം മെല്ലെ നടന്നുകയറിത്തുടങ്ങിയത്. കേരളത്തിലെ ചുമർചിത്രങ്ങൾക്ക് ഇത് പുനരാവിഷ്കാരത്തിന്റെയും പുനരാലോചനയുടെയും കാലമാണ്. കേരളത്തിലെ പരമ്പരാഗത ചുമർചിത്രകലയുടെ നിലനിൽപ്പിലും പരിപോഷണത്തിലും ഗുരുവായൂരിന് സുപ്രധാന പങ്കുണ്ട്. ഇന്ന് ആ പാരമ്പര്യം നിലനിർത്തുന്നത് ഗുരുവായൂർ ദേവസ്വവും ദേവസ്വത്തിന്റെ കീഴിലുള്ള ചുമർചിത്ര പഠനകേന്ദ്രവുമാണ്. ഈ സാഹചര്യത്തിൽ കേരളീയ ചുമര്‍ചിത്രങ്ങളുടെ ഭൂത, ഭാവി, വര്‍ത്തമാനകാലത്തെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും സംസാരിക്കുകയാണ് ചുമര്‍ചിത്രകലാധ്യാപകനും ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്രപഠനകേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പലുമായ എം.നളിന്‍ബാബു.
ഏതു കാലഘട്ടത്തിലാണ് കേരളത്തില്‍ ചുമര്‍ചിത്രകലയുടെ ആരംഭം
Content Highlights: Interview with M.Nalin Babu Principal, Mural Painting Institute Guruvayoor