കുടുംബപ്രശ്നത്തെ തുടർന്ന് പുഴയിൽ ചാടിയ യുവതിയെ മുതല കടിച്ചു; പരിസരവാസികൾ രക്ഷപ്പെടുത്തി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Image courtesy: Mathrubhumi
പ്രതീകാത്മകചിത്രം | Image courtesy: Mathrubhumi

മംഗളൂരു: കുടുംബപ്രശ്നത്തെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യയ്ക്ക്‌ ശ്രമിച്ച യുവതിയെ മുതല കടിച്ചു. നിലവിളികേട്ടെത്തിയ പരിസരവാസികൾ യുവതിയെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തുള്ള കുമാരധാര പുഴയുടെ പാലത്തിൽനിന്നാണ് ഉഡുപ്പി സ്വദേശിയായ യുവതി ചാടിയത്. ഉടനെ മുതല ആക്രമിക്കുകയായിരുന്നു.

മുഖത്തും കൈകൾക്കും കടിയേറ്റ യുവതി നിലവിളിച്ചതോടെ സമീപത്തെ ലോഡ്ജിൽനിന്നും പുഴക്കരയിലെ വീടുകളിൽനിന്നും ആളുകൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സുബ്രഹ്മണ്യ പോലീസ് എത്തി യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച്‌ ചികിത്സ നൽകി. കുടുംബപ്രശ്നത്തെ തുടർന്ന് ഉഡുപ്പിയിലെ വീട്‌ വിട്ടിറങ്ങി കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിൽ കഴിയാനായി എത്തിയതാണെന്ന് യുവതി മൊഴിനൽകി. ആശുപത്രിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ കൗൺസലിങ്ങിനുശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി ഒപ്പം വിട്ടു.

Content Highlights: A woman jumped into the Kumardhara River due to family issues., She was attacked by a crocodile, suffering injuries to her face and hands., Locals and police rescued her and provided immediate medical treatment., She was later handed over to her relatives after counseling.