ശ്രദ്ധേയമായി ജ്യോതിലക്ഷ്മി മേനോന്റെ ഡല്‍ഹിയിലെ ജലച്ചായ ചിത്രപ്രദര്‍ശനം

ന്യൂഡൽഹി: പ്രശസ്ത ജലച്ചായ ചിത്രകാരി ജ്യോതിലക്ഷ്മി മേനോന്റെ 'സംസ്കൃതി' എന്ന ഏകാംഗ ചിത്ര പ്രദർശനം ഡൽഹിയിൽ പുരോഗമിക്കുന്നു. ഇന്ത്യയുടെ കാലാതീതമായ പൈതൃകം ജലച്ചായ ചിത്രങ്ങളിലൂടെ വിവരിക്കുന്ന സൃഷ്ടികളാണ് ഡൽഹിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്നിന് ആരംഭിച്ച ചിത്ര പ്രദർശനം കാണാൻ നിരവധി പേരാണ് എത്തുന്നത്.
ക്ഷേത്ര വാസ്തുവിദ്യ, പുരാണങ്ങൾ, ഗ്രാമീണ ജീവിതം എന്നിവ അടിസ്ഥാനമാക്കി വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ റാഫി മാർഗിലെ ഓൾ ഇന്ത്യ ഫൈൻ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് സൊസൈറ്റി ഗാലറിയിൽ നടക്കുന്ന ചിത്ര പ്രദർശനം ഒക്ടോബർ 9 ന് അവസാനിക്കും.
ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി ബിനാലെ, ഗ്ലോബൽ വാട്ടർ കളർ സമ്മിറ്റ് എന്നിവയുൾപ്പെടെ ദേശീയ, അന്തർദേശീയ വേദികളിൽ ജ്യോതിലക്ഷ്മി മേനോന്റെ ജലച്ചായ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ കരുവാറ്റ സ്വദേശിയാണ് ജ്യോതിലക്ഷ്മി മേനോൻ
Content Highlights: Watercolour painting exhibtion by Jyothilakshmi menon in Newdelhi