കർണാടകയിൽ ചെറുവിമാനം തകർന്നു വീണു; പൈലറ്റും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു

വിജയപുര: കർണാടകയിലെ വിജയപുര ജില്ലയിൽ സ്വകാര്യ ചെറുവിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും മറ്റൊരു യാത്രക്കാരനും അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിൽനിന്നു ‘ഇജക്ട്’ ചെയ്തതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
വിജയപുര ജില്ലയിലെ ബാബലേശ്വർ താലൂക്കിലുള്ള മംഗളൂരു ഗ്രാമത്തിലെ ഒരു പാടത്തേക്കാണ് രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം തകർന്നു വീണത്. നിലത്തു പതിച്ച ആഘാതത്തിൽ വിമാനം മൂന്ന് കഷ്ണങ്ങളായി തകർന്നു. അപകടത്തിൽ പരിക്കേറ്റ പൈലറ്റിനെയും യാത്രക്കാരനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു.
റെഡ് ബേർഡ് ഫ്‌ളൈയിങ് ട്രെയ്‌നിങ് അക്കാഡമിയുടെ വിമാനമാണ് തകർന്നത്.
Content Highlights: A private small plane crashed in Vijayapura district, Karnataka. Both pilots ejected safely before impact, averting a major disaster. Injured pilots hospitalized.