സുശീല്‍ കുമാറും കൂട്ടാളികളും യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍

ന്യൂഡല്‍ഹി: ഒളിമ്പിക് മേഡല്‍ ജേതാവും ഗുസ്തിതാരവുമായ സുശീല്‍ കുമാര്‍ കൂട്ടാളികളുമൊത്ത് യുവാവിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യം പുറത്തുവന്നു. അടിയേറ്റ യുവ ഗുസ്തി താരം കൂടിയായ സാഗര്‍ റാണ പിന്നീട് മരിക്കുകയുണ്ടായി.
സാഗര്‍ റാണയുടെ കൊലപാതകത്തില്‍ സുശീല്‍ കുമാര്‍ കഴിഞ്ഞ ആഴ്ച അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ വ്യക്തമായ തെളിവുകള്‍ പുറത്തുവരുന്നത്.
വീഡിയോയില്‍ സുശീല്‍ കുമാറിന്റെയും കൂട്ടാളികളുടേയും പക്കല്‍ കമ്പുകളും അടിയേറ്റ് പിടയുന്ന സാഗര്‍ റാണയേയും കാണാം. ഡല്‍ഹിയിലെ ഗുസ്തി കൂട്ടായ്മകളെ ഭയപ്പെടുത്തുന്നതിനാണ് ഇത്തരത്തില്‍ വീഡിയോ ചിത്രീകരിച്ചതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.
ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനത്തിനിരയായ മൂന്നു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗര്‍ മരിച്ചു.
തുടര്‍ന്ന് ഒളിവിലായ സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 18 ദിവസത്തോളം ഇരുവരും പോലീസിനെ വെട്ടിച്ചുകഴിഞ്ഞു. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ കൊലപാതകം നടക്കുമ്പോള്‍ താന്‍ ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീല്‍ കുമാര്‍ സമ്മതിച്ചിരുന്നു.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സുശീലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Content Highlights: