അനധികൃത കുടിയേറ്റം: അമേരിക്ക മടക്കി അയച്ചത് 414 ഇന്ത്യക്കാരെ

#പി. ബസന്ത് / മാതൃഭൂമി ന്യൂസ്
അനധികൃത കുടിയേറ്റക്കാര്‍ (ഫയൽ ചിത്രം) | Photo: AP
അനധികൃത കുടിയേറ്റക്കാര്‍ (ഫയൽ ചിത്രം) | Photo: AP

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയതിന് അമേരിക്ക ഇതുവരെ മടക്കി അയച്ചത് 414 ഇന്ത്യക്കാരെ. ഈ വർഷം മാർച്ച് വരെയുള്ള കണക്കാണ് ഇത്. വിദേശകാര്യ മന്ത്രി എസ്. ജയങ്കറാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. കഴിഞ്ഞവർഷം 2025 ഇന്ത്യക്കാരെയാണ് യുഎസ്സിൽ നിന്ന് മടക്കി അയച്ചത്. യുകെയിൽ നിന്ന് 57 പേരെയും സൈപ്രസിൽ നിന്ന് 53 പേരെയും ഗ്രീസിൽ നിന്നും പത്ത് പേരെയും ഇന്ത്യയിലേക്ക് മടക്കി അയച്ചുവെന്നും ലോക്‌സഭയിൽ വിദേശകാര്യമന്ത്രി അറിയിച്ചു.

Content Highlights: External Affairs Minister S. Jaishankar informed Parliament that 414 illegal Indian immigrants were deported by the US till March 2026, compared to 2,025 in 2025, alongside returns from UK, Cyprus, and Greece.