ബെംഗളൂരുവില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഒരു മരണം, ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നു

തകര്‍ന്നുവീണ കെട്ടിടം
തകര്‍ന്നുവീണ കെട്ടിടം

ബെംഗളൂരു: ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. പതിനേഴ് തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലാണ് അപകടമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 

ആറ് നില കെട്ടിടമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തരും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് കെട്ടിടം തകർന്നത്. പ്രദേശത്ത് മുഴുവന്‍ വെള്ളക്കെട്ടും മണ്ണൊലിപ്പുമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവില്‍ ശക്തമായ മഴ തുടരുകയാണ്. പല റെസിഡന്‍ഷ്യല്‍ മേഖലകളിലും മുട്ടിന് മുകളില്‍ വെള്ളമുള്ളതായാണ് പറയുന്നത്. ഒറ്റപ്പെട്ടുപോയ മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകളേയും സംസ്ഥാന ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്.

കെട്ടിടം തകര്‍ന്നുവീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 
 

Content Highlights: Under-construction building collapses, several feared trapped in bengaluru