വേശ്യാവൃത്തി നിരോധിക്കാനല്ല വാണിജ്യവത്കരണം തടയാനാണ് നിയമം- സുപ്രീം കോടതി

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
Photo: PTI
Photo: PTI

ന്യൂഡൽഹി: വേശ്യാവൃത്തി നിരോധിക്കാനോ ക്രിമിനൽ കുറ്റമാക്കാനോ അല്ല 1956-ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് എന്ന് സുപ്രീംകോടതി. വേശ്യാവൃത്തിയുടെ വാണിജ്യവത്കരണം തടയാനാണ് നിയമമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധിപ്രസ്താവം.

നിയമം കൊണ്ടുവന്നത് കുറ്റവാളികളെ ശിക്ഷിക്കുന്നതിനാണെന്നും വേശ്യാവൃത്തിയിൽ ഇടപെടുന്നവരെ ശിക്ഷിക്കുന്നതിനല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വേശ്യാവ്യത്തിയിൽ ഇടപെടുന്നവർക്ക് ശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമത്തിലെ 7, 8 വകുപ്പുകൾ സംബന്ധിച്ചും കോടതി വ്യക്തതവരുത്തി. പൊതുസ്ഥലങ്ങളിൽ വേശ്യവൃത്യയിൽ ഏർപ്പെടുന്നതും പൊതുസ്ഥലങ്ങളിൽ വെച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നതുമാണ് കുറ്റകരമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം വേശ്യാലയം എന്താണെന്നതിനെ സംബന്ധിച്ചും സുപ്രീം കോടതി വ്യക്തത വരുത്തി. ഒരു സ്ത്രീ തന്റെ ഉപജീവനത്തിനായി മറ്റാരുടെയും സഹായമില്ലാതെ വേശ്യവൃത്തിയിൽ ഇടപെടുന്ന സ്ഥലത്തെ വേശ്യാലയം എന്ന് പറയാൻ കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

Content Highlights: The 1956 Immoral Traffic Act does not criminalize prostitution itself., The law aims to prevent the commercialization of sex work., Soliciting in public places remains a punishable offense., A woman practicing sex work independently does not constitute running a brothel.