എസ്ഐആർ; രാഹുൽ ഗാന്ധിയുടെയും ഇന്ത്യ സഖ്യത്തിന്റെയും ഹർജി നാളെ പരിഗണിച്ചേക്കും, സൂചനനൽകി കോടതി വെബ്സൈറ്റ്

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയും നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിച്ചേക്കും. സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനങ്ങളെടുത്ത രീതിയെ ചോദ്യംചെയ്തുകൊണ്ടുള്ളതാണ് ഹർജികൾ.
സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരമാണ് കേസ് നാളെ പരിഗണിച്ചേക്കാമെന്ന് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധിയും മുന്നണിയിലെ മറ്റു നേതാക്കളായ മല്ലികാർജുൻ ഖർഗെ, സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ, തോൽ തിരുമാവളവൻ, സജാദ് അഹ്മദ് കിച്ച്ലു എന്നിവരാണ് ഹർജി നൽകിയത്.
Delhi | As per the Supreme Court’s official website, the petition filed by Lok Sabha LoP Rahul Gandhi and twelve other INDIA bloc leaders challenging the manner in which the Election Commission (ECI) has taken decisions relating to the special intensive revision (SIR) of voter… pic.twitter.com/DR44Jqax1Y
— ANI (@ANI) October 14, 2026