ജഡ്ജിമാർക്ക് കാർപൂളിങ്, വിർച്വൽ ഹിയറിങ്, 2 ദിവസം WFH; ഇന്ധന ഉപഭോഗം പരിമിതപ്പെടുത്താൻ സുപ്രീംകോടതിയും

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ
പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡൽഹി: ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിച്ച് സുപ്രീം കോടതിയും.

ജഡ്ജിമാർക്ക് കാർ പൂളിങ് സംവിധാനം, സുപ്രീം കോടതി രജിസ്ട്രിയിലെ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനുള്ള സൗകര്യം, തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ വിർച്വൽ ഹിയറിങ് തുടങ്ങിയവയാണ് ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സുപ്രീം കോടതി സ്വീകരിച്ച തീരുമാനങ്ങൾ. കാർ പൂളിങ് ഏർപ്പെടുത്തുന്നതിനോട് ജഡ്ജിമാർ സമ്പൂർണ യോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം.

പുതിയ നിർദേശപ്രകാരം, തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും പൂർണമായും ഓൺലൈൻ ആയിട്ടായിരിക്കും ഹിയറിങ്ങുകൾ നടക്കുക. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ കോടതി നടപടികളിൽ അഭിഭാഷകർക്കും കക്ഷികൾക്കും നേരിട്ടോ ഒാൺലൈൻ ആയോ പങ്കെടുക്കാവുന്നതാണ്. വിവിധ രജിസ്ട്രികളിലെയും സെക്ഷനുകളിലേയും അൻപതുശതമാനം ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയുണ്ട്.

Content Highlights: Implementation of carpooling for Supreme Court judges., Introduction of mandatory virtual hearings on Mondays and Fridays., 50% of registry staff permitted to work from home two days per week., Strategic move to support national fuel conservation efforts.