സംവരണത്തിലൂടെ മുന്നേറിയവരുടെ മക്കൾക്ക്സംവരണം നൽകണോ? ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡൽഹി: സംവരണത്തിലൂടെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ രക്ഷിതാക്കളുടെ മക്കൾക്ക് വീണ്ടും സംവരണം നൽകണോയെന്ന് സുപ്രീംകോടതി. ഇത്തരത്തിൽ സംവരണം നൽകിക്കൊണ്ടിരിക്കേണ്ടതുണ്ടോയെന്നും പരിഗണിക്കപ്പെടേണ്ട വിഷയമാണിതെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
രക്ഷിതാക്കൾ ഐ.എ.എസ്. ഓഫീസർമാരാണെങ്കിലും മക്കൾക്ക് ഇത്തരത്തിൽ സംവരണം തുടരേണ്ടതുണ്ടോയെന്ന് ഒരുദാഹരണമായി സൂചിപ്പിച്ച് ജസ്റ്റിസ് നാഗരത്ന വാക്കാൽ ചോദിച്ചു.കർണാടകയിൽ ഇലക്‌ട്രിക്കൽ അസിസ്റ്റന്റ് എൻജിനിയറായി നിയമനം ലഭിച്ച പിന്നാക്ക വിഭാഗക്കാരനെ ക്രീമിലെയർ പരിധിയിൽപ്പെടുത്തി സംവരണത്തിൽനിന്ന് പുറത്താക്കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
മാതാപിതാക്കൾ സർക്കാർ ജീവനക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരനെ ക്രീമിലെയർ പരിധിയിൽപ്പെടുത്തിയത്. മാതാപിതാക്കൾ സ്കൂൾ അധ്യാപകരാണെന്നും ശമ്പളംമാത്രം അടിസ്ഥാനമാക്കി ക്രീമിലെയർ നിശ്ചയിക്കരുതെന്നുമാവശ്യപ്പെട്ട് കർണാക ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലായാണ് ഹർജി നൽകിയിരിക്കുന്നത്.
Content Highlights: Supreme Court bench questions the necessity of reservation for children of high-earning professionals., Justice B.V. Nagarathna and Justice Ujjal Bhuyan lead the discussion on reservation benefits., The case involves a petition against Karnataka High Court's ruling on creamy layer exclusion., Court highlights the need to differentiate between social backwardness and economic advancement.