നടുറോഡിൽ യുവാവിനെ തുടരെത്തുടരെ കുത്തിയെറിഞ്ഞ് തെരുവുകാള, ഭീകരാന്തരീക്ഷം | വീഡിയോ

പ്രതീകാത്മക ചിത്രം, കാളയുടെ കുത്തേറ്റ് നിലത്തുവീണയാള്‍ | Photo: Canva, Screengrab/Twitter
പ്രതീകാത്മക ചിത്രം, കാളയുടെ കുത്തേറ്റ് നിലത്തുവീണയാള്‍ | Photo: Canva, Screengrab/Twitter

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജലാലാബാദില്‍ നടുറോഡില്‍ കാല്‍നടയാത്രക്കാരനെ തുടരെത്തുടരെ കുത്തിയെറിഞ്ഞ് തെരുവുകാള. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

തിരക്കുള്ള റോഡില്‍വെച്ചാണ് കാള യുവാവിനെ ആക്രമിച്ചത്. പിന്നില്‍നിന്ന് കുത്തേറ്റ ഇയാള്‍ വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കവെ കാള വീണ്ടും കുത്തി തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ ഇടതുകണ്ണിന് മുറിവേറ്റിട്ടുണ്ട്. 

തെരുവിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാള പതിനഞ്ചുപേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം ജലാലാബാദ് മുന്‍സിപ്പല്‍ കൗണ്‍സില്‍ കാളയെ കെണിയിലാക്കാന്‍ ശ്രമംതുടങ്ങിയെങ്കിലും മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് കാളയെ പിടികൂടാനായത്.

കഴിഞ്ഞമാസം സൂപ്പര്‍ടെക് ഓക്‌സ്‌ഫേര്‍ഡ് സ്‌ക്വയര്‍ 16 ബി സെക്ടറിലും സമാനമായ രീതിയില്‍ ബൈക്ക് യാത്രക്കാരനെ കാള ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

Content Highlights: Stray Bull Injures man in Uttar Pradesh