പ്രോജക്ട് ചീറ്റയ്ക്ക് വീണ്ടും ചരിത്രനേട്ടം: കുനോ നാഷണൽ പാർക്കിൽ 5 കുഞ്ഞുങ്ങൾ കൂടി പിറന്നു

#ന്യൂസ് ഡെസ്ക്
Photo Credit: Bhupender Yadav/ x
Photo Credit: Bhupender Yadav/ x

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഇന്ത്യയിൽ തന്നെ ജനിച്ച KJP21 എന്ന 32 മാസം പ്രായമുള്ള പെൺ ചീറ്റ അഞ്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇന്ത്യയിലെ ചീറ്റ പുനരധിവാസ പദ്ധതിയായ 'പ്രോജക്ട് ചീറ്റ'യുടെ (Project Cheetah) വിജയകരമായ മുന്നേറ്റത്തിലെ പ്രധാനപ്പെട്ട മറ്റൊരു ചരിത്ര നാഴികക്കല്ലാണിത്.

മുകി (Mukhi), KGP12 എന്നീ ചീറ്റകൾക്ക് ശേഷം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന, ഇന്ത്യയിൽ തന്നെ ജനിച്ച മൂന്നാമത്തെ പെൺ ചീറ്റയാണ് KJP21. ഈ അഞ്ച് കുഞ്ഞുങ്ങൾ കൂടി പിറന്നതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 60 ആയി ഉയർന്നു. ഇതിൽ 41 ചീറ്റകളും ഇന്ത്യയിൽ തന്നെ ജനിച്ചവയാണ്

കുഞ്ഞുങ്ങളുടെ പിതാവ് ബോട്‌സ്വാനയിൽ നിന്നുള്ള ആൺ ചീറ്റയായതിനാൽ, ഇന്ത്യയിലെ ചീറ്റ വംശവർദ്ധനവിലേക്ക് പുതിയൊരു ജനിതക നിര കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്.

ചീറ്റ പദ്ധതിയുടെ വിജയത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന വെറ്ററിനറി ഡോക്ടർമാർ, ഫീൽഡ് സ്റ്റാഫുകൾ, മാനേജർമാർ, പദ്ധതിയുമായി ബന്ധപ്പെട്ട മറ്റെല്ലാ ഉദ്യോഗസ്ഥർ എന്നിവർക്ക് അധികൃതർ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

Content Highlights: KJP21, a female cheetah born in India, delivers five healthy cubs, marking a milestone for Project Cheetah's success in Madhya Pradesh.