പ്രകോപനം ചൈന അനുകൂല വാര്‍ത്തയോ ഭരണകൂട വിമര്‍ശനമോ? ന്യൂസ് ക്ലിക്ക് പൂട്ടിച്ചതിനു പിന്നിലെന്ത്?

#സ്വന്തം ലേഖകൻ
ന്യൂസ്‌ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബിര്‍ പുരകായസ്തയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ | ഫോട്ടോ: എ.പി.
ന്യൂസ്‌ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബിര്‍ പുരകായസ്തയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ | ഫോട്ടോ: എ.പി.

കേന്ദ്രസര്‍ക്കാരിന്റെ നിശിതവിമര്‍ശകരായ ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ്. ചൈന അനുകൂല പ്രചാരണത്തിന് വിദേശസഹായം നേടിയെന്ന യു.എ.പി.എ. കേസില്‍, ന്യൂസ്‌ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വീടുകളില്‍ പോലീസ് റെയ്ഡ് ചെയ്യുകയും ന്യൂസ്‌ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബിര്‍ പുരകായസ്ത, എച്ച്.ആര്‍. മേധാവി അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റിലുമായി. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതികാര നടപടികള്‍ കൈക്കൊള്ളുന്നതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഇ.ഡിയുടെ നടപടി എന്നത് ശ്രദ്ധേയമാണ്. മാധ്യമങ്ങളെ ഭയപ്പെടുത്തി എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ചൈനയ്ക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതിനായി അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘത്തില്‍നിന്ന് പണം കൈപ്പറ്റി എന്നതാണ് ന്യൂസ് ക്ലിക്കിനെതിരായി ഉയര്‍ന്നിരിക്കുന്ന ആരോപണം. നെവില്‍ റോയ് സിംഘം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി ലോകമെമ്പാടും ആശയപ്രചാരണത്തിന് പണം മുടക്കുന്ന ആളാണെന്നും ഇയാളില്‍നിന്നുള്ള പണം ന്യൂസ് ക്ലിക്ക് മുഖേന ഇന്ത്യയിലെ നിരവധി രാഷ്ട്രീയക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ.ഡി. ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്നുള്ള നടപടികളാണ് യു.എ.പി.എ. കേസിലേക്കും ഒരു മാധ്യമ സ്ഥാപനം പൂട്ടിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

Content Highlights: Pro-China News or State Criticism; What is behind the closure of News Click?

Continue reading