പ്രധാനമന്ത്രിയുടെ കൊവിഡ് ഫണ്ടിന് പ്രത്യേക ഓഡിറ്റര്‍മാര്‍, സംഭാവനയ്ക്ക്‌ രശീതി ലഭ്യമാക്കും

courtesy: Twitter|ChhattisgarhCMO
courtesy: Twitter|ChhattisgarhCMO

ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ട്(PM Cares Fund) ഓഡിറ്റ് ചെയ്യുന്നത് സ്വതന്ത്ര ഓഡിറ്റര്‍മാരുടെ സംഘം. സംഭാവന ചെയ്യുന്നവര്‍ക്ക് അതിന്റെ രശീതി പിഎം കെയര്‍ പോര്‍ട്ടലില്‍ നിന്ന് അപ്പോള്‍ തന്നെ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും. പ്രധാനമന്ത്രി അടക്കമുള്ള ട്രസ്റ്റിമാര്‍ ചേര്‍ന്നായിരിക്കും ഓഡിറ്റര്‍മാരെ നിശ്ചയിക്കുക.

സുതാര്യതയും ഓഡിറ്റും കാരക്ഷമതയും ഉറപ്പാക്കാന്‍ പിഎം കെയര്‍ ഫണ്ടിലെ എല്ലാ തുകയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കയച്ച കത്തിലായിരുന്നു അത്തരമൊരു ആവശ്യം ഉന്നയിച്ചത്.

പിഎംകെയര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയുടെ രശീതി ലഭിക്കുന്നില്ലെന്ന് ഇടതു പാര്‍ട്ടികളും ആരോപിച്ചിരുന്നു. മാത്രവുമല്ല മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടില്‍ നിന്നുള്ള(സിഎസ്ആര്‍) സംഭാവനകള്‍ സ്വീകരിക്കുന്നതിലെ പരിമിതിയെന്താണെന്നും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരാഞ്ഞിരുന്നു.

2013-ല്‍ യുപിഎ ഭരണകാലത്ത് കൊണ്ടുവന്ന നിയമമാണ് ഇത് പരിമിതപ്പെടുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. സിഎസ്ആര്‍ ഫണ്ടുകള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധികള്‍ യോഗ്യമായിരിക്കില്ലെന്ന് 2013-ല്‍ പാസാക്കിയ നിയമത്തില്‍ പറയുന്നുണ്ട്. 

content highlights: PM CARES Covid Fund to be audited by independent auditors

Content Highlights: