ഇന്ത്യയിലെ വോട്ടുകാലം പകർത്തി ന്യൂയോർക്കിലെ ഫോട്ടോഗ്രാഫർ; 1989 മുതല്‍ തുടരുന്ന വോട്ടുയാത്ര

കോട്ടയം: കാലാവസ്ഥാഭേദമൊന്നും വകവെക്കാതെ ന്യൂയോര്‍ക്കില്‍നിന്നൊരു ഫോട്ടോ ജേണലിസ്റ്റ് മാസങ്ങളായി ഇന്ത്യയില്‍ യാത്രയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ജീവസ്സുറ്റ നിമിഷങ്ങള്‍തേടിയാണ് ജയ് മണ്ഡലിന്റെ യാത്ര. പതിറ്റാണ്ടുകളായി ഇന്ത്യന്‍ തിരഞ്ഞെടുപ്പിന്റെ വ്യത്യസ്തതയാര്‍ന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്നു ഇദ്ദേഹം. പ്രചാരണവും വോട്ടെടുപ്പും കണ്ടു. ഫലപ്രഖ്യാപവും വിജയികളുടെ ആഹ്ലാദവും പരാജിതരുടെ വിഷാദവും പകര്‍ത്തിയേ ഇത്തവണയും മടങ്ങൂ.
സ്ഥിരതാമസം ന്യൂയോര്‍ക്കിലാണെങ്കിലും ജന്മംകൊണ്ട് ബംഗാളിയാണ് ജയ്. ' 'ഫോട്ടോഗ്രാഫര്‍മാര്‍ സമൂഹ രൂപീകരണത്തിന്റെ ശില്പികളെപോലെയെ ന്നാണ് , അവരുടെ ചിത്രങ്ങള്‍ക്ക് പൊതുബോധം സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഇന്ത്യയിലേതുപോലെ സങ്കീര്‍ണത നിറഞ്ഞ തിരഞ്ഞെടുപ്പ് പകര്‍ത്തുന്നത് വ്യത്യസ്തമായ അനുഭവമാണ്. 1989 മുതല്‍ ഇന്ത്യയിലെ എല്ലാ പൊതുതിരഞ്ഞെടുപ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ അനുഭവം വലുതാണ്'' -ജയ് പറയുന്നു.
1974-ല്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം, ഒരുബാഗും ടി.ഐ. സൈക്കിളും ക്യാമറയുമായി ജയ് ലോകത്തേക്ക് പുറപ്പെട്ടു. 18 വര്‍ഷം, 1992 വരെ, സൈക്കിളില്‍ 154 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പിന്നിട്ടത് 3,87,000 കിലോമീറ്റര്‍.
1982-ല്‍ ഫോട്ടോ ജേണലിസ്റ്റ് ജീവിതം ആരംഭിച്ചു. അനുഭവസമ്പത്ത് കുറവായിരുന്നിട്ടും വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനുമായുള്ള കൂടിക്കാഴ്ച പകര്‍ത്താനായി. അവിടെ അംബാസഡറായിരുന്ന, പില്‍ക്കാലത്തെ രാഷ്ട്രപതി മലയാളിയായ കെ.ആര്‍. നാരായണനായിരുന്നു ആ സുവര്‍ണാവസരം നല്‍കിയത്. 40 വര്‍ഷമായി, എ.പി., പി.ടി.ഐ., റോയിട്ടേഴ്സ് തുടങ്ങിയ വാര്‍ത്താഏജന്‍സികള്‍ക്ക് ജയ് ചിത്രങ്ങള്‍ നല്‍കുന്നു. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍നേതാക്കളുടെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ഔദ്യോഗിക ചുമതലയുമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനെ കുറിച്ച് സംസാരിക്കവെ, അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടു കാലാവസ്ഥയില്‍നിന് വളരെ വ്യത്യസ്തമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രംഗം എന്ന് ജയ് പറയുന്നു. ''ഇന്ത്യയിലെ ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കയുന്നവരാണ്. അവരുടെ അവകാശം വിനിയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കേണ്ടതില്ല, ''അദ്ദേഹം പറയുന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പാണ് മറ്റു സംസ്ഥാനങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും സമാധാനപരമെന്നാണ് ജയുടെ അഭിപ്രായം . ഇപ്പോള്‍ സ്ഥിതി വളരെ മെച്ചപ്പെട്ടതാണെങ്കിലും, അക്രമം വ്യാപകമായിരുന്ന ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെ മുന്‍കാല തെരഞ്ഞെടുപ്പുകളുടെ ദാരുണമായ സാഹചര്യങ്ങള്‍ അദ്ദേഹം ഓര്‍ക്കുന്നു. നേരെമറിച്ച്, കേരളത്തിലെ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ ശശി തരൂരിനെയും (കോണ്‍ഗ്രസ്) രാജീവ് ചന്ദ്രശേഖറെയും (ബിജെപി) ഒന്നിച്ചു ഒരുഇടതു എത്തിയപ്പോള്‍, കേരളത്തിലെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ മത്സരത്തിനപ്പുറം കാണിക്കുന്ന സൗഹാര്‍ദ്ദപരമായ പെരുമാറ്റം കണ്ട് ജയ് അത്ഭുതപ്പെട്ടു,
2009ല്‍ പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനക്കൂട്ടം മര്‍ദിക്കുകയും ഉപകരണങ്ങള്‍ക്ക് നശിപികയുകയും ചെയ്തപ്പോള്‍ താന്‍ നേരിട്ട ആഘാതകരമായ ഒരു സാഹചര്യം അനുസ്മരിച്ചുകൊണ്ട്, തന്റെ സ്വന്തം സംസ്ഥാനമായ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് രംഗം കേരളത്തേക്കാള്‍ ഏതാണ്ട് വിപരീതമാണെന്ന് ജയ് പറഞ്ഞു.
ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍, തന്റെ ചിത്രങ്ങളില്‍ കഥയുടെ പോസിറ്റീവ് വശം കൊണ്ടുവരാന്‍ താന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും വിശദമായ അടിക്കുറിപ്പുകള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ലെന്നും ജയ് പറയുന്നു, കാരണം പ്രേക്ഷകരാണ് അവരുടെ മുമ്പിലുള്ളതില്‍ നിന്ന് അവരുടേതായ അര്‍ത്ഥമാണ് മനസ്സിലാക്കേണ്ടത്. ഡോക്ട്രിനേഷന്‍ ഫോട്ടോ ജേര്‍ണലിസത്തിന്റെ സത്തയ്ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: newyork photographer captures indian voting election