കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പുതിയ ഡ്രസ് കോഡ്; ജീന്‍സ്, ഷര്‍ട്ട് എന്നിവ പറ്റില്ല

വാരണാസി: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്താന്‍ ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചു. രാജ്യത്തെ പരമ്പരാഗത വേഷമായ മുണ്ടും കുര്‍ത്തയും ധരിച്ച് ക്ഷേത്ര സന്നിധിയിലെത്തുന്ന പുരുഷന്മാര്ക്ക് മാത്രമേ ഇനി ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് പ്രവേശനമുള്ളു. ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സാരിയും നിര്‍ബന്ധമാക്കി.
പാന്റ്സ്, ജീന്‍സ്, ഷര്‍ട്ട് എന്നിവ ധരിച്ചെത്തുന്നവര്‍ക്ക് ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാനാകില്ല. ഇത്തരം വേഷം ധരിച്ചെത്തുന്നവര്‍ക്ക് നിശ്ചിത ദൂരത്ത് നിന്ന് പ്രതിഷ്ഠയെ തൊഴുത് മടങ്ങാം. അതേസമയം എന്ന് മുതലാണ് പുതിയ വേഷധാരണം നിര്‍ബന്ധമാക്കുന്നതെന്ന് ക്ഷേത്ര ഭരണ സമിതി വ്യക്തമാക്കിയിട്ടില്ല.
ഞായറാഴ്ച വൈകീട്ട് ക്ഷേത്ര ഭരണ സമിതി സംസ്കൃത പണ്ഡിതരും വേദ പഠന വിദഗ്ധരും അടങ്ങിയ കാശി പരിഷത്തുമായി നടത്തിയ യോഗത്തിലാണ് ഡ്രസ് കോഡ് സംബന്ധിച്ച തീരുമാനമെടുത്തത്.
Content Highlights; New Dress code for Kashi Vishwanath temple announced
Content Highlights: