കൊൽക്കത്തയിൽ സംഭരണകേന്ദ്രം തകർന്നുവീണ് അപകടം; മൂന്ന് മരണം, നാൽപതോളം പേർ കുടുങ്ങിക്കിടക്കുന്നു

കൊൽക്കത്ത: കൊൽക്കത്തയിലെ താരതല പ്രദേശത്ത് നിർമാണത്തിലിരുന്ന സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടത്തിൽ മൂന്ന് മരണം. ബുധനാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ നാൽപ്പതോളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
തൊഴിലാളികൾ നിർമാണ ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് മേൽക്കൂര തകർന്നുവീണത്. കെട്ടിടത്തിന് മൂന്ന് നിലകളുണ്ടായിരുന്നു. കെട്ടിടം തകർന്നുവീണതറിഞ്ഞ് സമീപത്തുണ്ടായിരുന്ന പ്രദേശവാസികളെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
നിലവിൽ പോലീസും അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇതുവരെ ആറോളം പേരെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Content Highlights: Three-story warehouse under construction collapsed in Kolkata., Approximately 40 workers are estimated to be trapped under the debris., Emergency response teams, including NDRF and fire services, are conducting rescue operations., Six individuals have been successfully rescued so far., Search and rescue efforts remain ongoing.