ചർച്ച പരാജയപ്പെട്ടു; മേയ് 20 മുതൽ കർണാടകയിൽ അനിശ്ചിതകാല ബസ് സമരം

ബെംഗളൂരു: ഈ മാസം 20 മുതൽ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം പ്രഖ്യാപിച്ചു. 25 ശതമാനം വേതനവർധന അടക്കമുള്ള ആവശ്യങ്ങൾ സർക്കാർ തള്ളിയതിനെത്തുടർന്നാണ് സമരം നടത്തുന്നത്.
ആവശ്യങ്ങളുന്നയിച്ച് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഏഴ് ശതമാനം വേതനവർധനയാണ് സർക്കാരിന്റെ വാഗ്ദാനം.
20-ന് രാവിലെ ആറുമുതലാണ് പണിമുടക്ക്. കർണാടക ആർ.ടി.സി. അടക്കമുള്ള വിവിധ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും.
Content Highlights: Indefinite strike starting from the 20th of the month., Employees demanding a 25% wage increase., Government offer of 7% wage hike rejected., Talks with Transport Minister Ramalinga Reddy failed.