എയര്‍പോര്‍ട്ട് അതോറിറ്റി അദാനി എയര്‍പോര്‍ട്ട് അതോറിറ്റിയായി; നടന്നത് വന്‍ അഴിമതി-കെ.സി വേണുഗോപാൽ

ന്യൂഡല്‍ഹി : എയര്‍പോര്‍ട്ട് അതോറfറ്റി അദാനി എയര്‍പോര്‍ട്ട് അതോറfറ്റിയായി മാറിയെന്ന് കോൺഗ്രസ് കെ.സി. വേണുഗോപാല്‍ എംപി. ചട്ടങ്ങള്‍ മറികടന്ന് രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ അദാനിക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭയില്‍ ഈ വിഷയം ഉന്നയിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രമന്ത്രി വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞു മാറിയെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
"മുന്‍ പരിചയമുള്ള കമ്പനികളെയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ലേല നടപടികളാണ് കൈക്കൊള്ളേണ്ടത്. എന്നാല്‍ യോഗ തീരുമാനങ്ങള്‍ മറികടന്നും രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരേയാള്‍ക്ക് നല്‍കരുതെന്ന നിയമവും മറികടന്നു കൊണ്ടാണ് അദാനിക്ക് ആറ് വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടു നല്‍കിയത്." എല്ലാം മറികടന്ന് ആറ് വിമാനത്താവളങ്ങളും അദാനിക്ക് നല്‍കാനുള്ള തേജോവികാരം എന്തായിരുന്നുവെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
"ഒരു സ്വകാര്യ കമ്പനിക്ക് കുത്തക അവകാശപ്പെടാനുള്ള സൗകര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതില്‍ ഗുരുതരമായ അഴിമതി നടത്തി. ഇത് അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഈ ആരോപമങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഒളിച്ചോടുകയാണ് കേന്ദ്രമന്ത്രി ചെയ്തത്." എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ അദാനി എയര്‍പോർട്ട് അതോറിറ്റി ആയി മാറിയെന്നും വേണുഗോപാല്‍ ആരോപിച്ചു.
കേരള സര്‍ക്കാരും രജസ്ഥാന്‍ സര്‍ക്കാരും ഈ നീക്കം എതിര്‍ത്തതാണ്. ഈ സര്‍ക്കാരുകള്‍ നല്‍കിയ സ്ഥലത്തിലാണ് ഓരോ വിമാനത്താവളങ്ങളും നിലനില്‍ക്കുനന്ത്. ഈ സര്‍ക്കാരുകളെയൊന്നും വിശ്വാസത്തിലെടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. പക്ഷെ മന്ത്രി ഈ ചോദ്യത്തില്‍ നിന്നെല്ലാം ഒളിച്ചോടുകയാണ് ചെയ്തതെന്നും കെ. സി വേണുഗോപാല്‍ ആരോപിച്ചു.
എയര്‍ ക്രാഫ്റ്റ് ഭേദഗതി ബില്ലിന്മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലും അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ലേല നടപടികളില്‍ ഭേദഗതി വരുത്തിയും നിയമങ്ങള്‍ മാറ്റിയെഴുതിയും ഏതു വിധേനയും വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറണമെന്ന തിടുക്കം സര്‍ക്കാരിനുണ്ടായിരുന്നുവെന്നും കെസി വേണുഗോപാല്‍ സഭയില്‍ വ്യക്തമാക്കിയിരുന്നു.
content highlights: K. C Venugopal On Airport authority of India's biased stand towards adani group
Content Highlights: