റിപ്പബ്ലിക് ദിനാഘോഷം; മുഖ്യാതിഥിയായി ബൈഡന്‍ എത്താനിടയില്ല

ജോ ബൈഡന്‍ | Photo: AP
ജോ ബൈഡന്‍ | Photo: AP

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിടയില്ല. ഈ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ചതു പ്രകാരം നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയും ജനുവരിയില്‍ നടക്കാന്‍ സാധ്യതയില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായി പ്രസിഡന്റ് ബൈഡനെ ക്ഷണിച്ചിട്ടുണ്ടെന്ന് സെപ്തംബറില്‍ ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ എറിക് ഗാര്‍സെറ്റിയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യ പ്രതികരിച്ചിരുന്നില്ല.

ക്വാഡ് ഉച്ചകോടി ജനുവരിയില്‍ ഇന്ത്യയില്‍ നടക്കില്ലെന്നും 2024 അവസാനത്തോടെ നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും പി.ടി.ഐ. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ ക്ഷണം സ്വീകരിച്ചാല്‍  ജനുവരി 27ന് സമ്മിറ്റ് നടത്താനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്.


 

Content Highlights: Joe Biden, Expected To Be Republic Day Chief Guest, May Not Visit India In Jan