ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കശ്മീരില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ |ഫോട്ടോ:x.com/radionews_jammu/status/
ജമ്മു കശ്മീരില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ |ഫോട്ടോ:x.com/radionews_jammu/status/

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹദൂര്‍ എന്നീ മൂന്ന് പേരാണ് മരിച്ചത്.

700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്.

സൈന്യം, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. വാഹനം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മലയിടുക്കില്‍നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.

Content Highlights: Three Indian soldiers died in a vehicle accident in Ramban, Jammu & Kashmir