സ്വകാര്യചിത്രങ്ങൾ യുവതിയുടെ ഫോണിൽനിന്ന് പകർത്തി; യുഎസിൽ ഇന്ത്യൻ യുവാവ് കസ്റ്റഡിയിൽ

വാഷിങ്ടൺ: യുവതിയുടെ ലൈംഗികദൃശ്യങ്ങൾ അവരുടെ ഫോണിൽനിന്ന് തന്റെ ഫോണിലേക്ക് പകർത്തിയെന്ന കേസിൽ ഇന്ത്യക്കാരൻ യു.എസിൽ കസ്റ്റഡിയിൽ. 29-കാരനായ രാഹുൽ ആനന്ദകൃഷ്ണനെയാണ് ടെക്സസിലെ ഫെഡറൽ ഇമിഗ്രേഷൻ വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തത്. കോടതിയിലെ നടപടികൾ പൂർത്തിയാവുന്നതുവരെ ഇയാൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐ.സി.ഇ.) കസ്റ്റഡിയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഒരു വയർലെസ് കമ്പനിയിലെ ജീവനക്കാരനായ പ്രതി തന്റെ ഫോണിൽനിന്ന് സ്വകാര്യ ചിത്രങ്ങൾ പകർത്തി മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന യുവതിയുടെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ടെക്സസിലെ ഓസ്റ്റിനിൽ ജൂണിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ടോട്ടൽ വയർലെസ് സ്റ്റോറിൽ ജീവനക്കാരനായ രാഹുൽ അറസ്റ്റിലായത്.
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം, ഉപഭോക്താവിന്റെ ഫോണിലുണ്ടായിരുന്ന രണ്ട് സ്വകാര്യ ചിത്രങ്ങൾ ഇയാൾ എയർഡ്രോപ്പ് സംവിധാനം ഉപയോഗിച്ച് സ്വന്തം ഫോണിലേക്ക് അയച്ചിരുന്നു. കൂടാതെ യുവതിയുടെ സ്നാപ്ചാറ്റ് അക്കൗണ്ടും ഇയാൾ പരിശോധിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
ട്രാവിസ് കൗണ്ടി ജയിലിലെ രേഖകൾപ്രകാരം ജൂൺ ഏഴിനാണ് ഇയാളെ ആദ്യം അറസ്റ്റുചെയ്ത് ജയിലിലടച്ചത്. രഹസ്യമായി ദൃശ്യങ്ങൾ പകർത്തൽ, കംപ്യൂട്ടർ സുരക്ഷാ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
Content Highlights: 29-year-old Raghul Anandakrishnan taken into ICE custody in Texas., Convicted of attempted invasive visual recording while working at a wireless store.