ഫെബ്രുവരി 1 ഞായറാഴ്ച, 2026 ലെ കേന്ദ്ര ബജറ്റ് തീയതി മാറ്റാൻ സാധ്യതയുണ്ടോ?

#ന്യൂസ് ഡെസ്ക്
ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേയ്ക്ക് പുറപ്പെടുന്നു ( ഫയല്‍ചിത്രം) | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്‍/ മാതൃഭൂമി.
ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേയ്ക്ക് പുറപ്പെടുന്നു ( ഫയല്‍ചിത്രം) | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്‍/ മാതൃഭൂമി.

ന്യൂഡൽഹി: 2026 ലെ കേന്ദ്ര ബജറ്റ് അവതരണ തീയതി സംബന്ധിച്ച് ആകാംക്ഷ തുടരുകയാണ്. എല്ലാ കൊല്ലവും ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 2017 മുതൽ ഇതാണ് രീതി. എന്നാൽ ഇക്കൊല്ലം ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണ് എന്നതാണ് ആകാംക്ഷയ്ക്ക് കാരണം.

2025-26 കേന്ദ്ര ബഡ്ജറ്റ് ജനുവരി 31 ശനിയാഴ്ച അവതരിപ്പിക്കുമോ, അതോ ഫെബ്രുവരി 2 തിങ്കളാഴ്ച അവതരിപ്പിക്കുമോ, അതോ ഫെബ്രുവരി ഒന്ന് ഞായറാഴ്ച അവതരിപ്പിക്കുമോ എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. 

2017-ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആണ് ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്ന രീതി ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരി ഒന്ന് ശനിയാഴ്ചയായിരുന്നു. 

1999 ഫെബ്രുവരി 28-ന് അന്നത്തെ ധനമന്ത്രി യശ്വന്ത് സിൻഹ ഞായറാഴ്ചയാണ് ബജറ്റ് അവതരിപ്പിച്ചത്. വൈകുന്നേരം 5 മണിക്ക് പകരം രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കുന്ന രീതിയും അദ്ദേഹം ആരംഭിച്ചു.

ഈ വർഷം ഫെബ്രുവരി ഒന്നിന് സന്തോഷ് രവിദാസ് ജയന്തിയും കൂടിയാണ്. കൂടാതെ, സർക്കാർ ഓഫീസുകളും സ്റ്റോക്ക് മാർക്കറ്റും ഞായറാഴ്ചകളിൽ അവധിയാണ്. പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.

Content Highlights: Curious about the India Union Budget 2025 date? Learn why Feb 1st, a Sunday this year, creates uncertainty and potential alternatives. Get insights on budget history and decisions.