‘മുംബൈ ഭീകരാക്രമണം: തിരിച്ചടിച്ചിരുന്നെങ്കിൽ പാകിസ്താൻ വീണ്ടും ആക്രമിക്കില്ലായിരുന്നു’ – ഫഡ്‌നാവിസ്

മുംബൈ: 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ ഓപ്പറേഷൻ സിന്ദൂർപോലുള്ള നടപടി സ്വീകരിച്ചിരുന്നെങ്കിൽ രാജ്യത്തെ വീണ്ടും ലക്ഷ്യമിടാൻ ആരും ധൈര്യപ്പെടില്ലായിരുന്നെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 26/11 ആക്രമണത്തിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താജ്, ട്രൈഡന്റ് ഹോട്ടലുകൾക്കുനേരേയുള്ള ആക്രമണംമാത്രമായിരുന്നില്ല അത്. ഇന്ത്യയുടെ സാമ്പത്തികതലസ്ഥാനത്ത്, രാജ്യത്തിന്റെ പരമാധികാരത്തിനുനേരേയുള്ള ആക്രമണമായിരുന്നു അത്.
ഈവർഷം ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്താനിലെ ഭീകരവാദകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂറിനുകീഴിൽ ഇന്ത്യ സൈനികനടപടി സ്വീകരിച്ചിരുന്നു.
Content Highlights: Fadnavis says No one would've dared to attack India had there been Op Sindoor after 26/11