നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് പാസ് പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബസുകളില്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് പാസ് നല്‍കാന്‍ ആംആദ്മി സര്‍ക്കാര്‍ തീരുമാനിച്ചതായി ഡല്‍ഹി ഉഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ഏതാനും തൊഴിലാളികള്‍ക്ക് സിസോദിയ സൗജന്യ പാസ് വിതരണം ചെയ്തു.
10 ലക്ഷം തൊഴിലാളികള്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചടങ്ങില്‍ സിസോസിദിയ പറഞ്ഞു. വിവിധ ക്ഷേമ പദ്ധതികളുടെ കീഴില്‍ 600 കോടി രൂപ കെജ്‌രിവാള്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. തൊഴിലാളികള്‍ക്ക് രാജ്യത്ത് വിതരണം ചെയ്ത ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നും ഇദ്ദേഹം പറഞ്ഞു.
എല്ലാ നിര്‍മാണ തൊഴിലാളികളും പ്രതിമാസം 1000 രൂപ മുതല്‍ 3000 രൂപ വരെയാണ് യാത്രക്കായി ചിലവിട്ടിരുന്നത്. എന്നാലിപ്പോള്‍ തൊഴിലാളികളുടെ യാത്രാക്കൂലി സൗജന്യമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 10 ലക്ഷം തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Delhi government announces free bus passes for construction