‘ആത്മാർഥതയുണ്ടെങ്കിൽ ആദ്യം ഏറാൻമൂളി ഗ്യാനേഷിനെ പുറത്താക്കൂ’; അമിത് ഷായ്ക്ക് മറുപടിയുമായി കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
രാഹുല്‍ ഗാന്ധി, ഗ്യാനേഷ് കുമാര്‍, നരേന്ദ്രമോദിയും അമിത് ഷായും | ഫോട്ടോ: എ.എന്‍.ഐ, മാതൃഭൂമി, പി.ടി.ഐ.
രാഹുല്‍ ഗാന്ധി, ഗ്യാനേഷ് കുമാര്‍, നരേന്ദ്രമോദിയും അമിത് ഷായും | ഫോട്ടോ: എ.എന്‍.ഐ, മാതൃഭൂമി, പി.ടി.ഐ.

ന്യൂഡൽഹി: എസ്.ഐ.ആറിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളിക്ക് രൂക്ഷഭാഷയിൽ മറുപടിയുമായി കോൺഗ്രസ്. വിഷയത്തിൽ സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ ഭരണപക്ഷത്തിന്റെ ‘ഏറാൻമൂളി’യായ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആദ്യം എഴുതിവാങ്ങണമെന്നും എസ്.ഐ.ആർ. നടപടികൾ നിർത്തിവെക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.

ലോക് സഭയിലെ അതികളങ്കിതമായ ഭൂരിപക്ഷം ഉപയോഗിച്ച് മണ്ഡലപുനർനിർണയ ബില്ലുകൾ പാസാക്കാൻ പ്രത്യേക സമ്മേളനം വിളിക്കാമെന്ന വ്യാമോഹത്തിലാണ് ആഭ്യന്തരമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. ‘സ്വയം പ്രഖ്യാപിത ചാണക്യനും വീരവാദങ്ങളുടെ ‘ഉസ്താദു’മായ ആഭ്യന്തരമന്ത്രി ഇപ്പോൾ ‘വോട്ടുചോർച്ച’ ചർച്ചചെയ്യാൻ തയ്യാറാണെന്നു പറയുന്നു.

ആത്മാർഥതയുണ്ടെങ്കിൽ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണറെ പുറത്താക്കുകയും എസ്.ഐ.ആർ. റദ്ദാക്കുകയുമാണ് ആദ്യം വേണ്ടത്. മണ്ഡലപുനർനിർണയത്തിന്റെ പുതിയ നിർദേശങ്ങൾ പ്രതിപക്ഷവുമായി പങ്കുവെക്കണമെന്നും സർവകക്ഷിയോഗം വിളിക്കാനുള്ള ധൈര്യം കേന്ദ്രം കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Congress reacts sharply to Amit Shah's challenge on calling a special Parliament session for SIR., Demands the resignation of Chief Election Commissioner Gyanesh Kumar for sincerity., Calls for immediate suspension of SIR procedures and delimitation proposals., Asks the central government to share new delimitation proposals with the opposition and call an all-party meeting.