കൊടുംഭീകരൻ സുലൈമാൻ ഷായെ ജമ്മുവിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ: ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ തൊയ്ബ കമാൻഡറെ സുരക്ഷാസേന വധിച്ചു. ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ (മൂസ) ആണ് കൊല്ലപ്പെട്ടത്. ബുദ്ഗാം ജില്ലയിലെ വനമേഖലയിൽ രാഷ്ട്രീയ റൈഫിൾസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ വധിച്ചത്.
യുസ്മാർഗിനുസമീപം ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരർ സൈന്യത്തിനുനേരേ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സുലൈമാൻ ഷാ കൊല്ലപ്പെട്ടത്.
ജമ്മു-കശ്മീരിലുടനീളം സുരക്ഷാസേനയ്ക്കു നേരേയും സാധാരണക്കാർക്കുനേരേയും ഉണ്ടായ ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഇയാൾ. അടുത്തിടെ സുലൈമാൻ ഷായുടെ അടുത്ത അനുയായി യാസിറിനെ സേന വധിച്ചിരുന്നു.
Content Highlights: Security forces killed Lashkar commander Suleiman Shah in a Budgam encounter, following intelligence on militant presence near Yusmarg in Jammu and Kashmir.