ബിഎസ്എഫിന്റെ റെെസിങ് ഡേ പരേഡ് മണിപ്പുരിൽനിന്ന് മാറ്റി; നടപടി രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിന് പിന്നാലെ

#ന്യൂസ് ഡെസ്ക്ക്
ബിഎസ്എഫ് |ഫോട്ടോ:AFP
ബിഎസ്എഫ് |ഫോട്ടോ:AFP

ന്യൂഡൽഹി: മണിപ്പുരിൽ നടത്താനിരുന്ന ബിഎസ്എഫിന്റെ 62-ാമത് റെെസിങ് ഡേ പരേഡ് ഡൽഹിയിലേക്ക് മാറ്റി. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് അവസാനനിമിഷം പരേഡ് മാറ്റിയത്. രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. 

മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിലുള്ള ബിഎസ്എഫ് സബ്സിഡിയറി ട്രെയിനിങ് സെന്ററിലായിരുന്നു പരിപാടി നടത്താനിരുന്നത്. ഇനി റെെസിങ് ഡേ ആഘോഷങ്ങൾ ഡൽഹിയിലാകും നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

സൈനിക ഉദ്യോഗസ്ഥരും ആയുധങ്ങൾ, പീരങ്കികൾ, ഒട്ടകങ്ങൾ, കുതിരകൾ, നായ്ക്കൾ തുടങ്ങിയവയും പരിപാടി പ്രമാണിച്ച് മണിപ്പുരിലെത്തിയിരുന്നു. റെെസിങ് ഡേ പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയോ ആഭ്യന്തര സഹമന്ത്രിയോ പങ്കെടുക്കാറുണ്ട്.

അതേസമയം സംസ്ഥാനത്ത് മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിൽ ഇടയ്ക്കിടെ സംഘർഷങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. 

Content Highlights: BSF 62nd Raising Day parade shifted from Manipur to Delhi due to security threats., Intelligence agencies issued warnings regarding the event in Churachandpur district., Troops, weapons, and equipment had already been deployed to Manipur, incurring heavy financial costs., Ongoing ethnic tensions between Meitei and Kuki communities prompted the last-minute change.