ഗ്യാനേഷിനെതിരേ പോരാട്ടം ശക്തം; ഇന്ത്യസഖ്യത്തിലില്ലാത്ത ബി.ആർ.എസും രംഗത്ത്

#സ്വന്തം ലേഖകൻ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി തെലങ്കാനയിലെ ഭാരത് രാഷ്ട്രസമിതി. ഇന്ത്യസഖ്യത്തിലില്ലാത്ത പാർട്ടിയാണ് ബി.ആർ.എസ്. പ്രതിപക്ഷചേരിയോട് ആഭിമുഖ്യം കാട്ടാതിരുന്ന ബി.ആർ.എസിന്റെ ഈ നിലപാട് എസ്.ഐ.ആർ. വിവാദത്തിലെ പോരാട്ടത്തിൽ പ്രതിപക്ഷത്തിന് ഊർജമായി.

വോട്ടുചെയ്യാനുള്ള ഇന്ത്യൻ പൗരന്റെ അവകാശം ആർക്കും ഇല്ലാതാക്കാനാവില്ലെന്നും ഗ്യാനേഷ്‌കുമാർ പോയേ മതിയാവൂ എന്നും ബി.ആർ.എസ്. വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു എക്സിൽ കുറിപ്പിട്ടു. എസ്.ഐ.ആർ. ക്രമക്കേടുകളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണത്തിന്‌ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു.

‘അഭിനന്ദനം, കെ.ടി.ആർ.’ എന്ന കുറിപ്പോടെ, രാമറാവുവിന്റെ പോസ്റ്റ് തൃണമൂൽ കോൺഗ്രസ് മമത വിഭാഗം രാജ്യസഭാകക്ഷിനേതാവ് ഡെറിക് ഒബ്രിയാൻ എക്സിൽ പങ്കുെവച്ചു.

Content Highlights: BRS working president K.T. Rama Rao demanded the resignation of Chief Election Commissioner Gyanesh Kumar., BRS called for an independent Supreme Court-monitored probe into SIR irregularities., TMC leader Derek O'Brien supported KTR's public statement on social media.