കെ.സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി;പുതിയ മുഖവുമായി BJP

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി.
സ്മൃതി ഇറാനി, ബിപ്ലബ് കുമാർ, സുനിൽ ബൻസാൽ ഉൾപ്പെടെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്.
ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കീഴിൽ പുതിയ മുഖങ്ങളെ അണിനിരത്തി പാർട്ടി പുനഃസംഘടിപ്പിക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഭാരവാഹിപ്പട്ടിക പുറത്തുവന്നത്.
വസുന്ധര രാജെ ഉൾപ്പെടെ 13 വൈസ് പ്രസിഡന്റുമാരാണ് ഭാരവാഹിപ്പട്ടികയിൽ ഉള്ളത്.ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി ഇത്തവണ ഭാരവാഹിപ്പട്ടികയിൽനിന്ന് പുറത്തായി. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷിനെ നിലനിർത്തിയിട്ടുണ്ട്.
ദേശീയ ഉപാധ്യക്ഷന്മാർ: വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാൻ), തീരഥ് സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), രാം മാധവ് (ഡൽഹി), ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ), ഡി. പുരന്ദേശ്വരി (ആന്ധ്രാപ്രദേശ്), രേഖാ വർമ്മ (ഉത്തർപ്രദേശ്), വർഷാബെൻ നരേന്ദ്രഭായ് ദോശി (ഗുജറാത്ത്), ഡോ. ഭാരതി പ്രവിൺ പവാർ (മഹാരാഷ്ട്ര), സർദാർ മൻപ്രീത് സിംഗ് ബാദൽ (പഞ്ചാബ്), ലാൽ സിംഗ് ആര്യ (മധ്യപ്രദേശ്), പ്രൊഫ. എം. നാഗരാജ (കർണാടക), പ്രൊഫ. താരീഖ് മൻസൂർ (ഉത്തർപ്രദേശ്), ഡോ. മധുചന്ദ്ര കർ (പശ്ചിമ ബംഗാൾ) എന്നിവരാണ് ദേശീയ ഉപാധ്യക്ഷന്മാർ.
സംഘനടാ ചുമതലയുള്ള ജനറൽ സെക്രട്ടറി; ബി.എൽ. സന്തോഷ് (ഡൽഹി)
സംഘടനാ ചുമതലയുള്ള ജോയിന്റ് ജനറൽ സെക്രട്ടറിമാർ: ശിവപ്രകാശ് (മുംബൈ), സൗദാൻ സിംഗ് (ചണ്ഡീഗഡ്)
ജനറൽ സെക്രട്ടറിമാർ: വിനോദ് താവ്ഡെ (മഹാരാഷ്ട്ര), സുനിൽ ബൻസാൽ (ഡൽഹി), ബിപ്ലബ് കുമാർ ദേബ് (ത്രിപുര), സ്മൃതി ഇറാനി (ഉത്തർപ്രദേശ്), സതീഷ് പൂനിയ (രാജസ്ഥാൻ), ഗജേന്ദ്ര പട്ടേൽ (മധ്യപ്രദേശ്), ഹരീഷ് ദ്വിവേദി (ഉത്തർപ്രദേശ്), സഞ്ജയ് ഭാട്ടിയ (ഹരിയാന).
സെക്രട്ടറിമാർ: കവിത പാട്ടീദാർ (മധ്യപ്രദേശ്), കെ. സുരേന്ദ്രൻ (കേരളം), ഭോലാ സിംഗ് (ഉത്തർപ്രദേശ്), പ്രദീപ് വർമ്മ (ജാർഖണ്ഡ്), ജഗ്ദീഷ് ഈശ്വർഭായ് പട്ടേൽ (ഗുജറാത്ത്), ഡോ. സന്ദീപ് പാഠക് (ഡൽഹി), ഫാംഗ്നോൺ കോന്യാക് (നാഗാലാൻഡ്), സംഗീത യാദവ് (ഉത്തർപ്രദേശ്), അനിൽ ആന്റണി (കേരളം), ഡോ. എം. വെങ്കിടേഷൻ (തമിഴ്നാട്), മനോജ് തിഗ്ഗ (പശ്ചിമ ബംഗാൾ), സിദ്ധാർത്ഥ് ശംഭു (ബീഹാർ), ഡോ. സ്വദേശ് സിംഗ് (ഡൽഹി), മൃഗാംക ദേവ് ബർമൻ (അസം), രോഹൻ ഗുപ്ത (ഗുജറാത്ത്), ജയ് പ്രകാശ് (ഡൽഹി)
ട്രഷറർ: പിയൂഷ് ഗോയൽ (മഹാരാഷ്ട്ര)
ജോയിന്റ് ട്രഷറർ: രാജേഷ് മംഗൾ (രാജസ്ഥാൻ)
ഓഫീസ് ഇൻ-ചാർജ്: തരുൺ ചുഗ് (പഞ്ചാബ്)
ഓഫീസ് സെക്രട്ടറി: മഹേന്ദ്ര പാണ്ഡെ (ഉത്തരാഖണ്ഡ്)
നോർത്ത്-ഈസ്റ്റ് കോഓർഡിനേറ്റർ: ഡോ. സംബിത് പത്ര (ഒഡീഷ)
നോർത്ത്-ഈസ്റ്റ് ജോയിന്റ് കോഓർഡിനേറ്റർ: രാജീവ് ബബ്ബാർ (ഡൽഹി)
ഓൾ സെൽസ് കോഓർഡിനേറ്റർ: വിഷ്ണു ദത്ത് ശർമ്മ (മധ്യപ്രദേശ്)
ഓൾ സെൽസ് ജോയിന്റ് കോഓർഡിനേറ്റർമാർ: ഋതുരാജ് സിൻഹ (ബീഹാർ), വിഷ്ണു വർദ്ധൻ റെഡ്ഡി (ആന്ധ്രാപ്രദേശ്)
Content Highlights: K Surendran and Anil Antony appointed as BJP National Secretaries., Nitin Nabin leads the new team as National President., AP Abdullakutty dropped from the new office bearers list., BL Santhosh retained as National General Secretary (Organization).