കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അനിശ്ചിതത്വം; രാജിവെച്ച ഒഴിവുകൾ നികത്തൽ വൈകിയേക്കും

#പ്രത്യേക ലേഖകൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും | Photo: ANI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും | Photo: ANI

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ നിർവാഹക സമിതി യോഗം ഡിസംബർ 19, 20 തീയതികളിൽ ഡൽഹിയിൽ ചേർന്നേക്കും. നിതിൻ നബീൻ പാർട്ടി അധ്യക്ഷനായശേഷം പുതിയ നിർവാഹക സമിതി പ്രഖ്യാപിച്ചിട്ടില്ല. ഇത് ഉടനുണ്ടായേക്കും.

അതേസമയം, കേന്ദ്രമന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. നവംബർ 23-ന് പുനഃസംഘടന ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ടെങ്കിലും നീളുമെന്നും സൂചനകളുണ്ട്. ചില മന്ത്രിമാർ രാജിവെച്ച ഒഴിവുകൾ നികത്താനും തിരഞ്ഞെടുപ്പ് നടക്കാൻപോകുന്ന സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം നൽകാനും പുനഃസംഘടന അനിവാര്യമാണ്.

വലിയ തോതിലുള്ള പുനഃസംഘടനയാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത് എന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. എന്നാൽ, മുതിർന്ന മന്ത്രിമാരെ മാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടാകാത്തതും പാർലമെന്റ് സമ്മേളനത്തീയതിയിൽ അന്തിമ തീരുമാനമാകാത്തതും പുനഃസംഘന നീളാൻ സാധ്യത വർധിപ്പിക്കുന്നു.

Content Highlights: BJP National Executive meeting likely to be held in Delhi on December 19 and 20., New executive committee expected to be announced under party chief Nitin Nabin., Union cabinet reshuffle faces uncertainty and may get delayed due to pending decisions on senior ministers and parliament dates.