ജമ്മു കശ്മീരിലെ പൂഞ്ഛില്‍ സൈനികന് വീരമൃത്യു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ഛില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ സൈനികന് വീരമൃത്യു. ഹവില്‍ദാര്‍ വി. സുബെെഷ് (39) ആണ് നിയന്ത്രണ രേഖയ്ക്ക് സമീപത്തുണ്ടായ  സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. പട്രോളിങ്ങിനിടെ അറിയാതെ കുഴിബോംബില്‍ ചവിട്ടിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ശ്രീനഗര്‍-ബാരാമുള്ള ഹൈവേയില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ (ഐഇഡി)  കണ്ടെത്തി നിര്‍വീര്യമാക്കിയതിന് പിന്നാലെയാണ് കുഴിബോംബ് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Content Highlights: Indian army, soldier martyred in mine blast, poonch, jammu kashmir