കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമയ്ക്ക് തിരികെ നൽകി മൂവർസംഘം; നല്ലമാതൃകയ്ക്ക് കയ്യടി

#ന്യൂസ് ഡെസ്ക്
കളഞ്ഞുകിട്ടിയ സ്വർണമാല കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ മൂവർസംഘം ഉടമസ്ഥന് കൈമാറുന്നു.
കളഞ്ഞുകിട്ടിയ സ്വർണമാല കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ മൂവർസംഘം ഉടമസ്ഥന് കൈമാറുന്നു.

അറക്കുളം (ഇടുക്കി): അറക്കുളം പന്ത്രണ്ടാംമൈൽ ലോറി സ്റ്റാൻഡ്‌ കുളിക്കടവിൽനിന്നും കളഞ്ഞുകിട്ടിയ ഒന്നര പവന്റെ മാലയും ലോക്കറ്റും തിരികെ നൽകി കാഞ്ഞാർ നിവാസികളായ മൂവർ സംഘം മാതൃകകാട്ടി.

പന്നിമറ്റം കല്ലനാൽ വീട്ടിൽ അഗസ്റ്റിന്റെ മകൻ ജോസഫിന്റെ മാലയാണ് ഈ കൂട്ടുകാരുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചത്. പുതുമനയ്ക്കൽ കൊന്താലത്തിന്റെ മകൻ അജ്മൽഷാ, വെള്ളിരിപ്പിൽ അബ്ദുറഹ്മാൻ മകൻ ആസിഫ്, വാണിയപ്പുരയിൽ അഷ്റഫിന്റെ മകൻ അബ്ദുൽ ഹസൻ എന്നിവർക്ക് ഏതാനും ദിവസം മുമ്പാണ് സ്വർണം കളഞ്ഞുകിട്ടിയത്.

മൂവരും അപ്പോൾത്തന്നെ കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് വാട്‌സാപ്പ് ഗ്രൂപ്പിലും മറ്റും അറിയിപ്പു നൽകിയതിനെ തുടർന്നാണ് ഉടമസ്ഥനെത്തി സ്റ്റേഷൻ ഓഫീസർ കെ.എസ്. ശ്യാംകുമാറിന്റെ സാന്നിധ്യത്തിൽ സ്വർണം കൈപ്പറ്റിയത്.

Content Highlights: Three youths found a 1.5-pavan gold chain at Arakkulam 12th Mile., The item was promptly handed over to the Kanjhar Police Station., The owner, Joseph, recovered his property through police verification., The act highlights the integrity of the local youth in the community.