ചെട്ടിനാടിന്റെ കരവിരുത്, ആത്തങ്കുടി ടൈലുകൾ ഇനി എത്ര നാൾ ?|The Legacy of Athangudi Tiles| VAASA
പൂർണ്ണമായും കൈകൊണ്ട് നിർമ്മിക്കുന്ന ആത്തങ്കുടി ടൈലുകൾ ഇന്ന് ഉത്തരന്ത്യയിലെ ഉൾഗ്രാമങ്ങളിൽ പോലും പ്രശസ്തമാണ്. എങ്ങനെയാണ് ആത്തംങ്കുടി ടൈലുകളുടെ നിർമ്മാണം, അവ എങ്ങനെ പരിപാലിക്കാം തുടങ്ങിയവ ഈ വീഡിയോയിലുണ്ട്. ചെട്ടിനാടിനുമാത്രം അവകാശപ്പെടാവുന്ന വാസ്തുവിദ്യയ്ക്കും ആഢ്യത്വത്തിനും പ്രൗഡിയ്ക്കുമൊപ്പം ചേർത്തുവയ്ക്കാവുന്ന പേരാണ് ആത്തങ്കുടി ടൈലിന്റേത്. 120 വർഷത്തിനപ്പുറം പാരമ്പര്യം പേറുന്ന ഈ ടൈലുകളുടെ പ്രതാപ കാലം അവസാനിക്കുകയാണോ. ആവശ്യക്കാരേറെയുണ്ടായിട്ടും ആത്തങ്കുടി ടൈൽ വ്യവസായം നേരിടുന്ന പ്രതിസന്ധി എന്താണ്?
Content Highlights: Handmade Athangudi tiles are famous across India for their unique heritage., The video covers manufacturing processes and maintenance tips for these tiles., Represents the royal architecture and elegance of Chettinad, boasting over 120 years of tradition., Explores the current crisis and challenges faced by the Athangudi tile industry despite high demand.